
മട്ടാഞ്ചേരി: കൊച്ചി ടി.ഡി. ഹൈസ്കൂളിലെ നുറ്റാണ്ട് പിന്നിട്ട ഗ്രന്ഥശാല സ്ത്രീ കൂട്ടയ്മയിൽ ആധുനികവത്കരിച്ചു. റഫറൻസ് പുസ്തകങ്ങൾ , ചെറുകഥ , കവിതാ സമാഹാരം , സാംസ്കാരിക, പുരാണ പുസ്തകങ്ങൾ അടക്കം കാൽ ലക്ഷത്തിലേറെ പുസ്തകങ്ങളടങ്ങുന്നതാണ് ലൈബ്രറി.
പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിലാക്കിയും കാറ്റലോഗിംഗ് , ട്രാക്കിംഗ് എന്നിവ ഉറപ്പാക്കിയാണ് നവീകരണം. മുന്ന്ലക്ഷം രുപയാണ് ചെലവ് .12 ഓളം വനിതകൾ ചേർന്നുള്ള 'ജോയ് ഗിവേഴ്സ് വിദ്യാർത്ഥി കുട്ടായ്മ, ജോയ് മേക്കേഴ്സ് എന്നിവർ ചേർന്നാണ് ലൈബ്രറി നവീകരിച്ചത്.
136 വർഷം പഴക്കമുള്ളതാണ് ഗ്രന്ഥശാല. നവീകരിച്ച ലൈബ്രറി വിദ്യാലയത്തിനായി സമർപ്പിച്ചു. ടി.ഡി. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ജനറൽ സർജൻ ഡോ. സവിത പ്രഭാകർ ലൈബ്രറി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അവിനാശ് പി .കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു. ഡോ. റിതു ഗുപ്ത, ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക ആശ ജി. പൈ, അദ്ധ്യാപകൻ സുധീഷ് ഷേണായ് ,നേഹാ ജെയിൻ എന്നിവർ സംസാരിച്ചു.