kklm
താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡൻ്റ് ആർ. ശ്യാംദാസ് പ്രതിഭാ പുരസ്കാരം നല്കുന്നു

കൂത്താട്ടുകുളം: തിരുവാതിരകളി പരിശീലകയും കലാകാരിയുമായ കൂത്താട്ടുകുളം നെല്ലി മുട്ടത്ത് വി.കെ. സുഭദ്രയെ തിരുവാതിര കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് മൂവാറ്റുപുഴ എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രതിഭാ പുരസ്‌കാരം നൽകി ആദരിച്ചു.

താലൂക്ക് എൻ.എസ്.എസ്. യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ്, എൻ.എസ്.എസ്. നായകസഭാംഗം അഡ്വ. എം.എസ്. മോഹൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ് കുമാർ, സെക്രട്ടറി എം.സി. ശ്രീകുമാർ, വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ, സെക്രട്ടറി രാജി രാജഗോപാൽ എന്നിവർ പങ്കെടുത്തു.