തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമാതാവിന്റെ ശുദ്ധീകരണ ദർശന തിരുനാളിന് കൊടിയേറി. പള്ളിയുടെ 200-ാം വർഷികത്തിന്റെ ഉദ്ഘാടനവും തിരുനാൾ കൊടിയേറ്റവും മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
വികാരി ഫാ.തോമസ് പെരുമായൻ, ഫാ. നിഖിൽ പള്ളിപ്പാട്ട്, ഫാ.ആൻ്റണി മഴുവഞ്ചേരി, പ്രസുദേന്തി മാർട്ടിൻ അഴിക്കകത്ത്, കൈക്കാരന്മാരായ ബാബു ജോസ് പതിനഞ്ചിൽ, ജോഷി സേവ്യർ പുന്നയ്ക്കൽ, വൈസ് ചെയർമാൻ മാത്യൂസ് പോൾ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
ഇന്ന് രാവിലെ 6.30 ന് ലൈത്തോരന്മാരുടെ വാഴ്ച, കുർബാന, വൈകിട്ട് 5.30 ന് കുർബാന.
നാളെ പ്രസുദേന്തി വാഴ്ച ദിനം. വൈകിട്ട് 5.30 ന് പ്രസുദേന്തി വാഴ്ച, കുർബാന, രാത്രി 7ന് പാല കമ്യൂണിക്കേഷൻസിന്റെ നാടകം 'ജീവിതം സാക്ഷി'. ഫെബ്രു 1ന് രാവിലെ 7ന് സമൂഹബലി. തുടർന്ന് കുരിശടി ചുറ്റി അമ്പെഴുന്നള്ളിക്കൽ, വൈകിട്ട് ആറിന് വേസ്പര കുർബ്ബാന, തുടർന്ന് പട്ടണ പ്രദക്ഷിണം.
തിരുനാൾ ദിനമായ രണ്ടിന് വൈകിട്ട് 6 ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാന, തുടർന്ന് പട്ടണ പ്രദക്ഷിണം.
ഫെബ്രുവരി 9ന് എട്ടാമിടം.