കൊച്ചി: ഫോറം ഫോർ ഡെമോക്രസി ആൻഡ് കമ്മ്യൂണൽ അമിറ്റിയുടെ (എഫ്.ഡി.സി.എ) നാലാമത് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്മാരക അവാർഡ് സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിന് സമ്മാനിക്കും. ഇന്ന് വൈകിട്ട് നാലിന് എറണാകുളം സഹോദരസൗധത്തിൽ നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അവാർഡ് സമ്മാനിക്കും. മുൻ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അ‌ഡ്വ. ടി. അസഫ് അലി ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ അനുസ്മരണ പ്രഭാഷണം നടത്തും.

1993ൽ ജസ്റ്റിസ് വി.എം. താർകുണ്ഡെ അദ്ധ്യക്ഷനായി അഖിലേന്ത്യാടിസ്ഥാനത്തിൽ രൂപീകരിച്ച പ്രസ്ഥാനമാണ് എഫ്.ഡി.സി.എ. ജസ്റ്റിസ് കൃഷ്ണയ്യർ കേരള ഘടകം അദ്ധ്യക്ഷനായിരുന്നു.

എഫ്.ഡി.സി.എ കേരള വൈസ് ചെയർമാൻ ഫാ. പോൾ തേലക്കാട്ട്, ട്രഷറർ സി.എ. നൗഷാദ്, എക്സിക്യുട്ടീവ് അംഗം സുഹൈൽ ഹാഷീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.