പറവൂർ: സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അമച്വർ നാടകോത്സവം മാറ്റൊലി 2024' ന് പറവൂരിൽ തുടങ്ങി. കേരള സംഗീതനാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി നാടകോത്സവം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സുജാതൻ മുഖ്യാതിഥിയായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മനയത്ത് ചന്ദ്രൻ, ഡോ. പി.കെ. ഗോപൻ, കെ.എം. ബാബു, ജി. കൃഷ്ണകുമാർ, പി. തങ്കം, യേശുദാസ് പറപ്പിള്ളി, എം.ആർ. സുരേന്ദ്രൻ, ഷെറീന ബഷീർ, പി.കെ. രമാദേവി എന്നിവർ സംസാരിച്ചു. അടുവാശേരി കുറ്റിപ്പുഴ കൃഷ്ണപിള്ള സ്മാരക ഗ്രാമീണ വായനശാലയുടെ പുസ്തക പ്രദർശനം പി.വി.കെ പനയാൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ കരീക്കാട് എ.കെ.ജി ഗ്രന്ഥശാലയുടെ ഇലവ് കാത്ത കിളി, വയനാട് കോട്ടത്തറ പൊതുജന ഗ്രന്ഥാലയത്തിന്റെ മൌനി ബാബ, കാസർകോഡ് ബേവൂരി സൗഹ്യദ വായനശാലയുടെ മൂരികൾ ചുരമാന്തുമ്പോൾ എന്നീ നാടകങ്ങൾ അരങ്ങേറി. തത്തപ്പിളളി ജവഹർ ലൈബ്രറിയുടെ വില്ലടിച്ചാൻ പാട്ട്, ഹരി ചെറായി, രാജേഷ് പെരുമന എന്നിവരുടെ പൂതപ്പാട്ട്, കടുങ്ങല്ലൂർ സാഹിത്യ പോഷിണി ഗ്രന്ഥശാലയുടെ നാടകഗാനങ്ങളും അവതരിപ്പിച്ചു. ഇന്ന് രാവിലെ പത്ത്മുതൽ നാടക അവതരണം തുടങ്ങും. ബുധൻ വൈകീട്ട് നാടകോത്സവം സമാപിക്കും.