പറവൂർ: പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂൾ എഴുപത്തിരണ്ടാമത് വാർഷികവും അദ്ധ്യാപക രക്ഷകർതൃദിനവും പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി.എസ്. സ്മിത്ത് അദ്ധ്യക്ഷത വഹിച്ചു. എം.വി. ജോസ്, സജി നമ്പിയത്ത്, ടി.വി. നിഥിൻ, കെ.എച്ച്. ജലീൽ, പി.എസ്. ഹരിദാസ്, ടി.ജെ. ദീപ്തി, സി.എസ്. ജാസ്മിൻ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന സി.പി. സജിത്ത്, കെ.പി. സന്തോഷ്, പി.ജി. മിനി, പി.ബി. സിനി, നിഷ കെ. ലാൽ എന്നിവർക്ക് യാത്രഅയപ്പും പൂർവഅദ്ധ്യാപക സംഗമവും നടന്നു. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സമ്മാനദാവും കലാപരിപാടികളും നടന്നു.