kkntc
കെ കെ എൻ ടി സി വെങ്ങോല പഞ്ചായത്ത് കമ്മിറ്റിയുടെ ആദരം പഞ്ചായത്ത് പ്രസിഡൻറ് ശിഹാബ് പള്ളിക്ക ലിൽ നിന്നുo ഡോ. ബേസിലും എലിയാസും ഏറ്റുവാങ്ങുന്നു

പെരുമ്പാവൂർ: കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് വെങ്ങോല പഞ്ചായത്ത് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ഡോ. ബേസിൽ .ആർ . ജോൺ (എംബിബിഎസ്, ഡോണൽ ) ഏലിയാസ് (ചാർട്ടേഡ് അക്കൗണ്ടന്റ് ) എന്നിവരെ ആദരിച്ചു. കെ.കെ.എൻ.ടി സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനംപഞ്ചായത്ത് പ്രസിഡണ്ട് ഷിഹാബ് പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.
ടി.എം കുര്യാക്കോസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. അരുൺ പോൾ ജേക്കബ്, അലി മൊയ്തീൻ, എൻ വി കുര്യാക്കോസ്, വി എച്ച് മുഹമ്മദ്, ടി. എ ഇബ്രാഹിം, സണ്ണി അളമ്പിൽ, റെജി ജോൺ, എം എം ബഷീർ, പി പി യാക്കോബ്, ഐഷ മീതിയൻ, ഷൈലശിവൻ, സിജോ തോമസ്, പി എസ്.അബ്ബാസ് എന്നിവർ സംസാരിച്ചു.