ആലുവ: ഗ്രന്ഥശാല പ്രവർത്തന മേഖലയിൽ അരനൂറ്റാണ്ട് പിന്നിട്ട എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയനെ വാർഷിക പൊതുയോഗം ആദരിച്ചു. കേരള ജേണലിസ്റ്റ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ ഉപഹാരം കൈമാറി. റിയാസ് കുട്ടമശേരി സ്മാരക മാദ്ധ്യമ പുരസ്കാരം നേടിയ കെ.സി. സ്മിജനെയും ആദരിച്ചു. പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ്. അജിതൻ, വൈസ് പ്രസിഡന്റ് പി.എം. അയൂബ്, ജോയിന്റ് സെക്രട്ടറി കെ.കെ. സുബ്രമണ്യൻ, കെ.എം. കരീം, കെ.പി. നാസർ, കെ.കെ. സുബ്രമണ്യൻ, പി.ജി. വേണു, ജാസ്മിൻ അലി, വത്സല വേണുഗോപാൽ, വിനോജ് ഞാറ്റുവീട്ടിൽ, വി.പി. ദിലീപൻ എന്നിവർ സംസാരിച്ചു.