 
പെരുമ്പാവൂർ: സ്വന്തം നാട്ടിൽ നിന്നും ഉറ്റവരിൽ നിന്നും അകന്നുപോയ രണ്ടു അന്യ സംസ്ഥാനക്കാർക്ക് തുണയായി ബെത്‌ലഹേം അഭയ ഭവൻ. ഒഡീഷ സ്വദേശികളായ ലക്ഷ്മിധറും കാർത്തിക് പ്രദാനും അഭയ ഭവനിൽ കഴിഞ്ഞ രണ്ടു വർഷമായി കഴിയുകയായിരുന്നു.
ഏവർക്കും പ്രിയപ്പെട്ടവരായിരുന്നു ഇരുവരും. ഇവർക്ക് സ്വന്തമായി വീടും ബന്ധുക്കളുമുണ്ടെന്ന് മനസിലാക്കിയതിനെത്തുടർന്ന് സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ അന്യസംസ്ഥാനങ്ങളിലുള്ള വ്യക്തികളെ തിരികെ വീട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രത്യാശ പദ്ധതി മുഖേന ഇരുവരെയും ഒഡീഷയിലെ കാണ്ഡമാൽ, കെജോർ എന്നീ സ്ഥലങ്ങളിലുള്ള സ്വഭവനങ്ങളിൽ എത്തിച്ചു. കൈവിട്ടുപോയ ഗൃഹനാഥനെയും മകനെയും തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് രണ്ടു കുടുംബങ്ങളും. ബന്ധുക്കൾ അഭയ ഭവൻ അധികൃതർക്ക് നന്ദി പറഞ്ഞു.