പറവൂർ: വ്യാപാരിവ്യവസായി ഏകോപനസമിതി പറവൂർ നിയോജകമണ്ഡലം യൂത്ത് വിംഗ് കൺവെൻഷൻ ഏകോപനസമിതി ജില്ലാജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. അടുത്തമാസം പതിമൂന്നിന് നടക്കുന്ന കടയടപ്പുസമരവും തിരുവന്തപുരം മാർച്ചും വിജയിപ്പിക്കുവാൻ കൺവെൻഷൻ തീരുമാനിച്ചു. വിനോദ്ബേബി അദ്ധ്യക്ഷത വഹിച്ചു. സി.എസ്. അജ്മൽ മുഖ്യപ്രഭാഷണം നടത്തി. സംഗീതാസ്വാദക സദസ് കെ.ടി. ജോണിയും രക്തദാന ഫോറം ജിമ്മി ചക്യത്തും ബ്ലൂവളണ്ടിയേഴ്സ് ഗ്രൂപ്പ് കെ.എസ്. നിഷാദും ഉദ്ഘാടനം ചെയ്തു. സുബൈദ നാസർ, പി.ബി. പ്രമോദ്, കെ.എൽ. ഷാറ്റോ, എൻ.എസ്. ശ്രീനിവാസ്, തുടങ്ങിയവർ സംസാരിച്ചു.