 
കുറുപ്പംപടി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബശ്രീ അംഗങ്ങളായ ഗ്രൂപ്പുകൾക്ക് വാദ്യോപകരണങ്ങൾ നൽകി മുടക്കുഴ പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 5 ഗ്രൂപ്പുകളിലെ
ശിങ്കാരിമേളമടക്കമുള്ള എല്ലാ വാദ്യമേളങ്ങളും കൊട്ടാൻ പഠിച്ച വനിതകളായ കുടുംബശ്രീ അംഗങ്ങൾക്കാണ് വാദ്യോപകരണങ്ങൾ വിതരണം ചെയ്തത്.
യൂണിറ്റുകൾക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണവും അരങ്ങേറ്റവും പഞ്ചായത്തു പ്രസിഡന്റ് പി.പി.അവറാച്ചൻ ചെണ്ടകൊട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോളി ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ്. എ.പോൾ, കെ.ജെ. മാത്യു , വത്സ വേലായുധൻ, അംഗങ്ങളായ ബിന്ദു ഉണ്ണി, വിപിൻ പരമേശ്വരൻ, സോമി ബിജു, അനാമിക ശിവൻ, പി. എസ്. സുനിത്ത്, നിഷ സന്ദീപ്. രജിത ജയ്മോൻ, സെക്രട്ടറി മൻജു.വി, അസി. സെക്രട്ടറി കെ.ആർ.സേതു, സി.ഡി.എസ്. ചെയർപേഴ്സൻ ദീപ ശ്രീജിത്ത്, വൈസ് ചെയർപേഴ്സൻ ഷിജി ബെന്നി, ആസൂത്രണ സമിതി അംഗം പോൾ.കെ. പോൾ, പി.പി. ശിവരാജൻ എന്നിവർ സംസാരിച്ചു.