kalamela
മൂവാറ്റുപുഴ നഗരസഭയും സാമൂഹിക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലാമേള കിരണം 2024 നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയും സാമൂഹിക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഭിന്നശേഷി കലാമേള കിരണം 2024 നഗരസഭ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺ പ്രമീള ഗിരീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി.എം. അബ്ദുൾ സലാം, നിസ അഷറഫ്, ജോസ് കുര്യാക്കോസ്, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, കൗൺസിലർമാരായ കെ.ജി. അനിൽ കുമാർ, സുധ രഘുനാഥ്, ജോയിസ് മേരി ആന്റണി, ബിന്ദു ജയൻ, നെജില ഷാജി, വി.എ. ജാഫർ സാദിഖ്, പി.എം.സലിം, ലൈല ഹനീഫ, ജിനു മടേക്കൽ, നഗരസഭ സൂപ്രണ്ട് എൻ.കെ. ഷാജി,ഐ.സി.ഡി.എസ്‌. ഓഫീസർ നൈനിനി എന്നിവർ സംസാരി​ച്ചു. 28 വാർഡുകളിൽ നിന്നായി നൂറോളം ഭിന്നശേഷിക്കാർ കലാ കായി​കമേളയിൽ പങ്കെടുത്തു.