കാലടി: കെ എസ്.എസ്.പി.യു. മലയാറ്റൂർ-നീലീശ്വരം യൂണിറ്റ് വാർഷികം എൻ. പത്മനാഭൻ കുഞ്ഞി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. കെ. ഗോപി അദ്ധ്യക്ഷനായി. സെക്രട്ടറി സുരേഷ്. കെ. വി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ചന്ദ്രബോസ്. എൻ. ഡി. വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. വാർഷികത്തോടനുബന്ധിച്ച് സാന്ത്വന പെൻഷൻ വിതരണം, 80 വയസ് കഴിഞ്ഞവരെ ആദരിക്കൽ, നവാഗതരെ സ്വീകരിക്കൽ എന്നീ പരിപാടികൾ നടത്തി. ആഗസ്റ്റിൻ . ബി.വി, തുളസീധരൻ .

ജി . അശോക് കുമാർ . വി .ആർ ,തോമസ് . എസ്. സി, ഡോ.

രശ്മി .വി .എൻ, എ. കെ .ഗോപാലൻ, പി. ഡി. ദേവസി, സി. വൈ. ബേബി, കൊച്ചുത്രേസ്യ തുടങ്ങിയവർ സംസാരിച്ചു. കെ. കെ. ഗോപി (പ്രസിഡന്റ്), കെ. വി . സുരേഷ് (സെക്രട്ടറി), ചന്ദ്രബോസ്. എൻ . ഡി . (ഖജാൻജി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.