paliyettive

കൊച്ചി: ജില്ലാ ആയുർവേദ ആശുപത്രിയിൽ സാന്ത്വന ചികിത്സയുടെ പ്രത്യേക ഒ.പി വിഭാഗം എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ഷാജി എസ്. രാജൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാരിന്റെ 'അരികെ" സാന്ത്വന ചികിത്സാ പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പാണ് സംവിധാനം ഒരുക്കിയത്.

രണ്ടാമത്തേയും നാലാമത്തേയും ബുധനാഴ്ചകളിൽ പാലിയേറ്റീവ്‌ രോഗികൾക്കായി പ്രത്യേക ഒ.പി പ്രവർത്തിക്കും. ആയുർവേദ ചികിത്സ ആവശ്യമുള്ള കിടപ്പുരോഗികളുടെ ബന്ധുക്കൾ രേഖകൾ സഹിതം ഒ.പിയിൽ എത്തിയാൽ മതിയാകും. കൗൺസിലർ സുധ ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. സി.വൈ. എൽസി, ഡോ. എം.എസ്. ശ്രീലേഖ, ഡോ. സതീഷ് തുടങ്ങിയവർ സംസാരിച്ചു.