 
ആലങ്ങാട്: കൊങ്ങോർപ്പിളളി ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾക്ക് തകർപ്പൻ വിജയം. യുഡിഎഫിന്റെയും എൻ.ഡി.എയുടെയും സ്ഥാനാർത്ഥികൾക്കെതിരെ മികച്ച ഭൂരിപക്ഷത്തോടെയാണ് എൽ.ഡി. എഫ് പാനലിന്റെ വിജയം.2000 പാനൽ വോട്ടുകളുടെ മേൽക്കൈ എൽഡിഎഫിനുണ്ടായിരുന്നു. കെ.പി. അജയൻ, പ്രൊഫ.സി എ അബ്ദുൾ ജലീൽ, കെ.വി. ബാബു, ഷാരോൺ വിൽഫ്രഡ് പോൾ, സാജു പേരേപറമ്പിൽ, വി.എച്ച്. സിറാജുദീൻ, എ.എ. സൈമൺ, കെ.എം. ഹമീദ്ഷാ, കെ. ആർ. ഹേമന്ദ്, ഉഷാ ഡേവി, ഡോ.പി.എം മേരി ഷൈൻ, സ്മിത സിജു, അഡ്വ.പി.കെ രമേഷ്, ബിന്ദു ഗിരി എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ. എൽ.ഡി.എഫ് നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം എം.കെ. ബാബു, ലോക്കൽ സെക്രട്ടറി സി.കെ. ഗിരി എന്നിവർ സംസാരിച്ചു.