
കാഞ്ഞിരമറ്റം: ശ്രീനാരായണഗുരുധർമ്മ ക്ഷേത്രത്തിലെ ഉത്സവവും ശ്രീനാരായണ കൺവെൻഷനും സ്വാമി മുക്താനന്ദ യതി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എസ്. അയ്യപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബിന്ദു സജീവ് അയർക്കുന്നം മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സജി കരുണാകരൻ, എം.എസ്. സത്യപാലൻ, ഷിബു മലയിൽ എന്നിവർ സംസാരിച്ചു.