religion
മാറാടി വി.മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ (കുരുക്കുന്നപുരം) മായൽത്തോ പെരുന്നാളിന് കോടിയേറ്റുന്നു.

മൂവാറ്റുപുഴ: മാറാടി വി.മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ (കുരുക്കുന്നപുരം) മായൽത്തോ പെരുന്നാളിന് കൊടിയേറി​. ഫെബ്രുവരി 1,2 തീയതികളിൽ നടക്കുന്ന പെരുന്നാളിന് മോർ അലക്‌സന്ത്രയോസ് തോമസ് മെത്രാപ്പൊലീത്ത പ്രധാന കാർമ്മികത്വം വഹിക്കും.ഒന്നാം ദിവസം വൈകിട്ട് 6.30ന് സന്ധ്യാപ്രാർത്ഥന, പ്രസംഗം. മോർ അലക്‌സന്ത്രയോസ് തോമസ് മെത്രാപ്പൊലീത്തയുടെ പ്രധാനകാർമ്മികത്വത്തിൽ. രാത്രി 8.30 പ്രദക്ഷിണം. 9.45 ന് ആശീർവാദം, നേർച്ചസദ്യ. രണ്ടാം ദിവസം (വെള്ളി) രാവിലെ 7ന് പ്രഭാതപ്രാർത്ഥന, 8.30 വി.അഞ്ചിന്മേൽ കുർബ്ബാന, രാവിലെ 9.45 പ്രസംഗം,10.30 ന് പ്രദക്ഷിണം (കിഴ: കുരിശുപള്ളി) , 11 ന് ആശീർവാദം 11.15 ന് നേർച്ചസദ്യ , ഉച്ചക്ക് 12.15 ഉല്പന്ന ലേലം , 1ന് കൊടിയിറക്ക്‌.