പറവൂർ: പറവൂർ റോട്ടറി ക്ലബ് ഒഫ് റോയൽ ഹെറിറ്റേജും ഇന്നർവീൽ ക്ലബ് ഒഫ് റോയൽ ഹെറിറ്റേജും സംയുക്തമായി പറവൂർ കനിവ് പാലിയേറ്റീവ് കെയറിന് വീൽചെയർ, വാക്കറുകൾ, നെബുലൈസർ, എയർബെഡുകൾ, ബ്ലഡ്പ്രഷർ ചെക്കിംഗ് യൂണിറ്റ് തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ നൽകി. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. കനിവ് ഏരിയ പ്രസിഡന്റ് ടി.വി. നിധിൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ജി. ശശി, എൻ.എസ്. അനിൽകുമാർ, സി.പി. മോഹനൻ പ്രീത അനിൽ, ബിജു വട്ടത്തറ, ജേക്കബ് ജോർജ്, വി. ശ്യാംകുമാർ, എം.എസ്. അനിൽകുമാർ എന്നിവർ പങ്കെടുത്തു.