cusat

കൊച്ചി: കുസാറ്റും യു.കെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനലിറ്റിക്‌സും (ഐ.ഒ.എ) ഡാറ്റ സയൻസ് മേഖലയിൽ സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു. ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സിന്റെ ഗ്ലോബൽ പ്രൊഫഷണൽ ബോഡിയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അനലിറ്റിക്‌സ്. കുസാറ്റ് വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ അദ്ധ്യക്ഷനായി. കുസാറ്റ് രജിസ്ട്രാർ ഡോ.വി. മീരയും യു.കെയിലെ ഐ.ഒ.എ ഡയറക്ടർ ഡോ. ക്ലെയർ വാൽഷുമാണ് ധാരണാപത്രം ഒപ്പുവച്ചത്. സ്‌കൂൾ മാനേജ്മെന്റ് ഡയറക്ടർ ഡോ.ജഗതീ രാജ്. വി.പി, ഡി.ഡി.യു കൗശൽ കേന്ദ്ര ഡയറക്ടർ ഡോ.സക്കറിയ. കെ.എ, ഇന്റർ നാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ.ഹരീഷ് രാമനാഥൻ തുടങ്ങിയവർ പങ്കെടുത്തു.