പറവൂർ: വടക്കേക്കര പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടികവർഗ വിഭാഗങ്ങൾക്ക് തൊഴിലുപകരണങ്ങളായ തയ്യൽ മെഷീനുകൾ, വുഡ് കട്ടിംഗ് മെഷീനുകൾ എന്നിവ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലൈജു ജോസഫ്, മിനി വർഗീസ് മാണിയാറ, ബീന രത്നൻ, ടി.ബി. ബിനോയ്, കെ.ടി. നിതിൻ, മഹീധരൻ, വി.എൻ. ലെനീഷ് എന്നിവർ പങ്കെടുത്തു.