jew

ഫോർട്ട് കൊച്ചി: പൈതൃകനഗരിയിലെ കെട്ടിട രുപ മാറ്റത്തിൽ നിന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ പിന്മാറി. പുരാവസ്തു നിയമ പ്രകാരമുള്ള നിർദേശങ്ങൾ നടപ്പിലാക്കി നിലവിലെ സ്ഥിതി തുടരാൻ അസോസിയേഷൻ ഭരണ സമിതി യോഗം തിരുമാനിച്ചു. സംസ്ഥാന പുരാവസ്തു വകുപ്പധികൃതരുടെ അനുമതിയോടെ കൊച്ചി ജൂതപ്പള്ളിക്ക് സമീപമുള്ള കെട്ടിടത്തിന്റെ രൂപ മാറ്റം നടത്തുന്നതിൽ വ്യാ‌പക പ്രതിഷേധമുയർന്നിരുന്നു. ജ്യൂ ടൗണിലെ അസോസിയേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് തലത്ത് മുഹമ്മദ് , മുൻ ഡയറക്ടർ ഭരത് എൻ.ഖോന ,കരകൗശല വില്പനശാലാ പ്രതിനിധി കണ്ണൻ , അറാഫത്ത് നാസർ എന്നിവർ പങ്കെടുത്തു.