family-meet-

മരട് : കൊപ്പാണ്ടിശേരി റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ 12-ാമത് വാർഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മരട് നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ടീന ആൻ മേരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.ഡി.രാജേഷ്, ഷീജ സാൻകുമാർ, സാമൂഹ്യ പ്രവർത്തക സിന്റ ജേക്കബ്, അസോസിയേഷൻ ഭാരവാഹികളായ ജിഷ ആനി ജേക്കബ് , ഡോ. രശ്മി എച്ച്. ഫെർണാണ്ടസ്,തോമസ് പി.ജി. തുടങ്ങിയവർ സംസാരിച്ചു.