parakkala-prabhakar
തേവര സേക്രഡ് ഹാർട്ട് കോളേജിൽ സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച സെമിനാറി'ൽ സാമ്പത്തിക വിദഗ്ദ്ധൻ പറക്കാല പ്രഭാകർ വിദ്യാർത്ഥികളോട് സംസാരിക്കുന്നു.

കൊച്ചി: ഇന്ത്യൻ ജനാധിപത്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണെന്നും സാമൂഹിക സ്ഥാപനങ്ങൾ ജനാധിപത്യ സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും സാമ്പത്തിക വിദഗ്ദ്ധനും കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ ഭർത്താവുമായ പറക്കാല പ്രഭാകർ പറഞ്ഞു.

തേവര സേക്രഡ് ഹാർട്ട് കോളേജിൽ സോഷ്യോളജി വിഭാഗം സംഘടിപ്പിച്ച 'ഫാ. എബ്രഹാം കല്ലറക്കൽ മെമ്മോറിയൽ സെമിനാറി'ൽ വിദ്യാർത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിലെ ഏറ്റവും ഉയർന്ന തൊഴില്ലിലായ്മ നിരക്ക് ഇന്ത്യയിലാണ്. കുട്ടികൾ തൊഴിൽതേടി വിദേശത്തേക്ക് പോകുന്നു. ഭരണം കൈയാളുന്നവർ തന്നെ വിദ്വേഷം പരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ഫാ.ഡോ. ജോസ് ജോൺ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രിൻസിപ്പൽ ഡോ. ബെന്നി വർഗീസ്, സോഷ്യോളജി വിഭാഗം മേധാവി ഡോ. സാൻജോസ്, ഡോ. കെ.ഐ. സിബി എന്നിവർ സംസാരിച്ചു.