pinappil

മൂവാറ്റുപുഴ: പൈനാപ്പിൾ വില റെക്കാഡ് ഉയരത്തിലേക്കെത്തുമ്പോൾ കർഷകർക്ക് ആശ്വാസം. കേരളത്തിൽ ഏറ്റവും ഡിമാൻഡുള്ള പൈനാപ്പിൾ പഴത്തിന് കിലോയ്ക്ക് 50 രൂപ വരെ വിലയെത്തി. പൈനാപ്പിൾ പച്ചയ്ക്ക് 36 രൂപയും സ്പെഷ്യൽ ഗ്രേഡ് പച്ചയ്ക്ക് 38 രൂപയുമാണ് കഴി​ഞ്ഞ ദി​വസത്തെ വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിലെ വില. നാലു വർഷത്തിനിടെ പൈനാപ്പിളിന് ലഭിക്കുന്ന മികച്ച വിലയാണിത്.

പൈനാപ്പിൾ വില കുതിച്ചുയരാൻ കാരണം കേരള വിപണിയിലെ വലിയ ഡിമാൻഡും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്യപ്പെടുന്നതുമാണ് . കാലാവസ്ഥാ വ്യതിയാനം മൂലം പൈനാപ്പിൾ പഴുക്കാൻ പതിവിലും കൂടുതൽ ദിവസങ്ങൾ എടുത്തതിനാൽ വിപണിയിൽ എത്തുന്ന പൈനാപ്പിൾ കുറഞ്ഞതും വില വർദ്ധനവിന് പ്രധാന കാരണമായി. കാലാവസ്ഥാ വ്യതിയാനം മൂലം തുടർന്ന് കടുത്ത വേനലിൽ മാത്രമാണ് വൻ വിലവർദ്ധന വരുന്നത് . എന്നാൽ മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ വൻ ഡിമാൻഡ് ഉയർന്നതും വിലവർദ്ധനവിന് കാരണമായിട്ടുണ്ട്.

7 രൂപയി​ൽ നി​ന്ന്

50ലേയ്ക്ക്

നൂറു ലോഡ് പൈനാപ്പി​ൾ വീതം ദിവസേന കയറി പോകുവാൻ തുടങ്ങിയതോടെ ആഭ്യന്തര വിപണിയിൽ ഉത്പന്നത്തിന് കുറവു വന്നു തുടങ്ങി. ഇതോടെചില്ലറ വില്പന വില 50 രൂപ മുതൽ 60 രൂപ വരെ എത്തിയിട്ടുണ്ട്. പ്രളയവും കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധികളും മൂലം കിലോഗ്രാമിന് ഏഴു രൂപ വരെയായി കുറഞ്ഞ പൈനാപ്പിൾ എടുക്കാൻ പോലും ആളില്ലാത്ത അവസ്ഥ ഉണ്ടായി​രുന്നു. നിരവധി ഏക്കറി​ൽ സ്ഥലത്തെ പൈനാപ്പിൾ വെട്ടിയെടുക്കാൻ പോലും ആളില്ലാതെ പഴുത്ത് ചീഞ്ഞ് നശിക്കുകയും ചെയ്തിരുന്നു. ഇത്പ്രളയം മൂലം വില തകർച്ച നേരിട്ട പൈനാപ്പിൾ കർഷകർക്ക് ഏറെ ആശ്വാസമായിട്ടുണ്ട് .