തൃപ്പൂണിത്തുറ: പൂത്തോട്ട ഗവ. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിറുത്തലാക്കിയ കിടത്തി ചികിത്സ പുന:സ്ഥാപിക്കുന്നതിനായി പൂത്തോട്ട വികസന സംരക്ഷണ സമിതി 30, 31 ഫെബ്രു.1തീയതികളിൽ ത്രിദിന സത്യഗ്രഹം നടത്തും. ഇന്ന് രാവിലെ 9.30ന് ചേരുന്ന സമ്മേളനം മുൻ ജില്ലാ കളക്ടർ എം.പി. ജോസഫ് ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ എം.പി. ജയപ്രകാശൻ അദ്ധ്യക്ഷനാകും. നാളെ കേരളനാട് പത്രാധിപർ പള്ളുരുത്തി സുബൈറും സമാപന ദിവസം കാലടി സംകൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാറും ഉദ്ഘാടനം ചെയ്യും. എസ്.എൻ. എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണിക്കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എ.ഗോപി, സുനിത ഡിക്സൻ, സമിതി കൺവീനർ കെ.ടി. വിമലൻ, ട്രഷറർ എം.എസ്. വിനോദ്, ഗായകൻ കലാഭവൻ സാബു തുടങ്ങിയവർ സംസാരിക്കും.