പറവൂർ: നന്ത്യാട്ടകുന്നം എസ്.എൻ.ഡി.പി ശാഖയിലെ സഹോദരൻ അയ്യപ്പൻ സ്മാരക ശ്രീനാരായണ പ്രാർത്ഥന കുടുംബ യൂണിറ്റിന്റെ ഇരുപത്തിനാലാമത് വാർഷികം പുക്കാട്ടുപറമ്പിൽ മല്ലിക തങ്കപ്പന്റെ വസതിയിൽ നടന്നു. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.കെ. ആഷിക് അദ്ധ്യക്ഷത വഹിച്ചു. ഡി. ബാബു. ഡി. പ്രസന്നകുമാർ, ഓമന ശിവൻ, കെ.ആർ. ഹരി, കുമാരി രവീന്ദ്രൻ, എം. കൃഷ്ണൻകുട്ടി, രമണി സുന്ദരൻ എന്നിവർ സംസാരിച്ചു. പഞ്ചാരിമേളത്തിൽ സംസ്ഥാനതല വിജയിയായ അനൂജ് ശ്രീജിത്തിനെ അനുമോദിച്ചു.