മൂവാറ്റുപുഴ: നിർമല കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഗമം പൂർവ്വവിദ്യാർത്ഥിയും കേരള ഹൈക്കോടതി മുൻ ജസ്റ്റിസുമായ കെ. നാരായണകുറുപ്പ് ഉദ്ഘാടനം ചെയ്തു. 1974-ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പ്രത്യേകമായി ആദരിച്ചു. പൂർവ്വവിദ്യാർത്ഥി സംഗമം പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് കെ.വി., വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഇമ്മാനുവൽ എ. ജെ., ബർസാർ ഡോ. ജസ്റ്റിൻ കുര്യാക്കോസ്, പ്രൊഫ. സജി ജോസഫ്, അഡ്വ. ടോമി കളമ്പാട്ടുപറമ്പിൽ, സിസ്റ്റർ ജിന്റോ ജോണ്‍, ഡോ. മീരാ ആർ. എന്നിവർ സംസാരിച്ചു.