വൈപ്പിൻ: പള്ളിപ്പുറം പഞ്ചായത്ത് മൽസ്യകാപ്പിൽ ജോലിചെയ്തിരുന്ന മുഴുവൻ തൊഴിലാളികളും എ.ഐ.ടി.യു.സി.യിൽ നിന്നും രാജിവച്ച് സി.ഐ.ടി.യുവി​ൽ ചേരുവാൻ തീരുമാനിച്ചു. ഇന്നലെ യൂണിയൻ പ്രസിഡന്റ് കെ. എ. മനോജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗമാണ് തീരുമാനമെടുത്തത് . യൂണിയൻ സെക്രട്ടറി ഇ. സി.ശിവദാസ് സി.പി.ഐ. വിട്ട സാഹചര്യത്തിലാണ് മത്സ്യകാപ്പിൽ ജോലി ചെയ്തിരുന്ന മുഴുവൻ തൊഴിലാളികളും രാജിവച്ച് സി.ഐ.ടി.യു. ആകാൻ തീരുമാനിച്ചത്.