st-marys

കൊച്ചി: എഴുപത്തഞ്ചാമത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ അതിഥികളായി പങ്കെടുത്ത സൗത്ത് ചിറ്റൂർ സെന്റ് മേരീസ് യു.പി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും അനുഭവങ്ങളുമായി മടങ്ങിയെത്തി. 24ന് ഡൽഹിയിലെത്തിയ സംഘം 26 ന് റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രധാന വേദിക്കരികിൽ ഇരുന്നാണ് പരേഡ് കണ്ടത്. അതിനുശേഷം കേന്ദ്ര വാർത്ത വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി ശ്രീ അനുരാഗ് സിംഗ് ഠാക്കൂറീനൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ ഉച്ചഭക്ഷണം കഴിച്ചു. 27ന് പ്രധാനമന്ത്രി സംഗ്രഹ് ആലയ്, പ്രസാർ ഭാരതി എന്നിവടങ്ങളിൽ സന്ദർശിച്ചു. 28ന് ഓൾ ഇന്ത്യ റേഡിയോ ആകാശവാണിയിൽ ഈ വർഷത്തെ ആദ്യ മൻകിബാത്ത് പരിപാടി, ഇതുവരെ മൻ കി ബാത്തിൽ പരാമർശിച്ച ഇന്ത്യയിലെ എല്ലാ ആളുകളും ഒരുമിച്ചിരുന്ന് കണ്ടു. വാർ മെമ്മോറിയൽ, ഇന്ത്യ ഗേറ്റ്, തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു. കേരള സംസ്കൃത അദ്ധ്യാപക ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റ് കൂടിയായ അഭിലാഷ് ടി. പ്രതാപിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ ആദിഷ് വിനോദ്, അൽജിൻ വർഗീസ് ശ്രീജിത്ത് കെ.ബി., അഥർവ് അഭിലാഷ്, അദ്ധ്യാപകരായ ശാരിദാസ് സി.എസ്., ശരത് ടി.ആർ. എന്നിവരാണ് ക്ഷണിക്കപ്പെട്ട അതിഥികളായി പങ്കെടുത്തത്.