കോലഞ്ചേരി: കോലഞ്ചേരി ടൗണിൽ വച്ച് കാറിടിച്ച് ശുചീകരണ തൊഴിലാളി പണ്ടിരിക്കോട്ടിൽ രാജമ്മയ്ക്ക് (65) ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 8.10 ഓടെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ കാറാണ് നിയന്ത്രണം വിട്ട് റോഡരികിൽ നിന്ന ഇവരെ ഇടിച്ച് തെറിപ്പിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.