അങ്കമാലി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നോക്ക വിഭാഗക്കാർക്ക് സംവരണം ചെയ്ത സീറ്റുകൾ ഉദ്യോഗാർഥികളില്ലാതെ വന്നാൽ അവ ജനറൽ വിഭാഗത്തിലേയ്ക്കു പരിഗണിക്കണമെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മി​ഷൻ (യു.ജി.സി) നിർദ്ദേശം പിൻവലിക്കണമെന്ന് ശ്രീരാമ വിലാസം ചവളർ സൊസൈറ്റി യുവജന വിഭാഗം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ നയം പുതുക്കുന്നതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ കരടു മാർഗരേഖയിലാണ് പുതിയ നിയമനങ്ങളിലും സ്ഥാനക്കയറ്റത്തിലും വരുത്താനുദ്ദേശിക്കുന്ന മാറ്റം ശുപാർശ ചെയ്യുന്നത്. സംവരണം അട്ടിമറിക്കാനുള്ള വഴിയൊരുക്കലാണ് ഇതെന്നു യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന നേതൃയോഗം സംസ്ഥാന രക്ഷാധികാരി ഡോ. പി.ബി.ബോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.ആർ. രഞ്ചു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രജിഷ സിബി, സംസ്ഥാന ട്രഷറർ ബിനു ബാലൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ നിധിൻ വെളിയത്തുപറമ്പിൽ, സനൂപ് മേലഡൂർ, അഭിലാഷ് കെ.രാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ ഡോ.ഡിയ ഗോവിന്ദ്, ഇ.എസ്.സുബീഷ്, കെ.പി.ദിൽജിത്, എൻ.എസ്.ജ്യോതിഷ്, സംസ്ഥാന സമിതി അംഗങ്ങളായ കെ.എ.അഭിജിത്, കെ.സി.മിഥുൻ, പി.ആർ.ആശിഷ്, ആർ.ശ്രീകാന്ത് എന്നിവർ സംസാരി​ച്ചു.