 
വൈപ്പിൻ: മുൻ മന്ത്രി കെ.എം. മാണിയുടെ 91-ാം പിറന്നാൾ പള്ളിപ്പുറംഗ്രേയ്‌സ് വില്ല അഗതിമന്ദിരത്തിൽ ആഘോഷിച്ചു. ട്രാവൻകൂർ സിമന്റ്‌സ് ചെയർമാൻ ബാബു ജോസഫ് ഉദ്ഘാടനംചെയ്തു. കേരള കോൺഗ്രസ് ( എം) വൈപ്പിൻ നിയോജകമണ്ഡലം പ്രസിഡന്റ് ജോസി പി.തോമസ് അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു , എൻ.സി.പി. ജില്ലാ ട്രഷറർ പ്രമോദ് മാലിപ്പുറം ,റോട്ടറി ഡിസ്ട്രിക് ഒഫീഷ്യൽ വി.പി. സാബു, സാമൂഹ്യ പ്രവർത്തകൻ ജോണി വൈപ്പിൻ, ടി.ആർ.അനിൽ, ജോൺസൺ തട്ടാരു പറമ്പിൽ, ബിജു പി. ജേക്കബ്ബ്, അനന്തൻ മാലാ വീട്ടിൽ, ബേണി മുക്കത്ത്, അനീഷ് മാലിപ്പുറം എന്നിവർ സംസാരിച്ചു.