photo
കർത്തേടം മഹാത്മാ യൂത്ത് സെന്റർ പ്രതിഭാ സംഗമം കർത്തേടം പള്ളി അങ്കണത്തിൽ വികാരി ഫാ. ഡിക്‌സൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: കർത്തേടം മഹാത്മാ യൂത്ത് സെന്റർ പ്രതിഭാ സംഗമം കർത്തേടം സെന്റ് ജോർജ്ജ് പള്ളി അങ്കണത്തിൽ വികാരി ഫാ. ഡിക്‌സൻ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് ജോസി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു.
ബോധവൽക്കരണ സെമിനാർ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനൽ ഉദ്ഘാടനം ചെയ്തു. മാലിപ്പുറം ഫയർ സ്റ്റേഷൻ ഓഫീസർ ഫെലിക്‌സ് മാത്യു, ഇലക്ട്രിസിറ്റി ബോർഡ് അസി. എൻജിനീയർ പി. ബി.ആനന്ദൻ , അഗ്രികൾച്ചർ റിട്ട. അസി. ഡയറക്ടർ ബിജുമോൻ സക്കറിയ, ഡോ. ചാരുലത തുടങ്ങിയവർ ക്ലാസ് നടത്തി. പോൾ ജെ മാമ്പിള്ളി, ടി. ആർ. ദേവൻ, സിനിമാ താരം പൗളി വത്സൻ, നാടക കൃത്ത് പ്രമോദ് മാലിപ്പുറം, കുശൻ, ആന്റണി പുന്നത്തറ, കർത്തേടം റൂറൽ സഹകരണ സംഘം പ്രസിഡന്റ് സി. എക്‌സ്. ആൽബർട്ട്, എം. എ. ബാലചന്ദ്രൻ, സി. ആർ. റോയി ചക്കാലക്കൽ, പി. പി. ജോയി പണിക്കത്തറ, ടൈറ്റസ് പൂപ്പാടി തുടങ്ങിയവർ സംസാരി​ച്ചു. കലാപരിപാടികളും അരങ്ങേറി.