
തിരുവനന്തപുരം: ഹരിത ഊർജ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്നവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് അനെർട്ട് ഏർപ്പെടുത്തിയ 'അനെർട്ട് ഹരിത ഊർജ' അവാർഡുകൾക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. തിരുവനന്തപുരം നഗരസഭാ പരിധിയിൽ ഹരിത ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, ഹരിത ഊർജ പദ്ധതി വിജയകരമായി നടപ്പിലാക്കിയ വീടുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, വ്യവസായ, വാണിജ്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവർക്ക് വിവിധ വിഭാഗങ്ങളിലായി നൽകുന്ന അവാർഡുകൾക്ക് അപേക്ഷിക്കാം. അനെർട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.anert.gov.in വഴി ലഭ്യമാകുന്ന ലിങ്ക് വഴിയാണ് അപേക്ഷ നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക്: ടോൾഫ്രീ 18004251803, 9188119415, 9947733339.