 
പെരുമ്പാവൂർ: ഒക്കൽ തുരുത്ത് കർമ്മയോ ഗാലയത്തിൽ, ഗുരുപ്രസാദം പ്രാർത്ഥനാ കുടുംബയോഗത്തിൽ, സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എസ്.എൻ.ഡി.പി. കുടുംബാംഗമായ സിജിതാ ബാബുവിനെ വായനാ പൂർണിമ ചെയർമാൻ ഇ.വി നാരായണൻ മാസ്റ്റർ അനുമോദിച്ചു. ഒക്കൽ എസ്.എൻ ഡി.പി. ശാഖാ സെക്രട്ടറി ഇ.എൻ.സുബാഷിതൻ വാർഡുമെമ്പർ അമൃതാ സജിൻ, സന്ധ്യാ വിനി, വി.പി. സുരേഷ്, കെ. എ. പൊന്നപ്പൻ, എം.എ.ചന്ദ്രൻ , എം.പി. ബാബു .സജിൻ, യോഗാചാര്യൻ ജയപ്രകാശ് എന്നിവർ സംസാരിച്ചു .