പെരുമ്പാവൂർ: പ്രവാസി അസോസിയേഷൻ യു. എ. ഇ പ്രസിഡന്റ് നസീർ പെരുമ്പാവൂരിന്റെ അദ്ധ്യക്ഷതയിൽ ഫ്ലോറ റസിഡൻസിയിൽ നടന്ന യോഗത്തിൽ ക്രിസ്മസ് കരോൾ ഗാന മത്സരം സീസൺ 2 വിജയികൾക്കുള്ള സമ്മാന ദാന വിതരണം നടത്തി. എൽദോസ് കുന്നപ്പിള്ളി എം.എൽ. എ. യോഗം ഉദ്ഘാടനം ചെയ്തു.വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി മുഖ്യ പ്രഭാഷണം നടത്തി.
കേരളാ ഫിലിം ചേമ്പർ സെക്രട്ടറി മമ്മി സെഞ്ച്വറി, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് പള്ളിക്കൽ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുക്താർ, എറണാകുളം ജില്ലാ പ്രവാസി ആൻഡ് എക്സ് പ്രവാസി അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ബഷീർ, രക്ഷധികാരി .ഡോ.ഷാഫി, റോയൽ റെഫീഖ്, ലിജോ, പെന്റഗൺ എം.ഡി. ഷെഫീഖ്, ബാവക്കുന്ന്എന്നിവർ സംസാരിച്ചു.
പവിഴം ജോർജ്, ഫാ. ഡോ. ഡീക്കൺ ജോണി മേതല, സലിം ഫവാസ് എന്നിവരെ ആദരിച്ചു.കരോൾ ഗാന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ഡെസിബെൽ വെങ്ങോല, രണ്ടാം സ്ഥാനക്കാരായ എം.കെ.എം. സൺഡേ സ്കൂൾ, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ചർച്ച് എന്നിവർക്കുള്ള ക്യാഷ് അവാർഡും വിതരണം ചെയ്തു.