കൊച്ചി: ഫുട്‌ബാളേഴ്‌സ് കൊച്ചിയുടെ ടി.എ. ജാഫർ മെമ്മോറിയൽ അവാർഡ് മുൻ ഇന്ത്യൻ താരം യു. ഷറഫ് അലിക്ക് സമ്മാനിച്ചു. എറണാകുളം വൈ.എം.സി.എ ഹാളിൽ നടന്ന ചടങ്ങിൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ അവാർഡ് കൈമാറി. ചടങ്ങിൽ മുൻ ഇന്ത്യൻ താരവും സംഘടന ജനറൽ കൺവീനറുമായ സി.സി. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
1985 മുതൽ 95 വരെ സന്തോഷ് ട്രോഫിയിൽ കളിക്കുകയും 93ൽ കൊച്ചിയിൽ കപ്പ് നേടിയ ടീമിൽ അംഗമാവുകയും ചെയ്ത അരീക്കോട് സ്വദേശി യു. ഷറഫലി 94ൽ കട്ടക്കിൽ ഫൈനലിലെത്തിയ ടീമിന്റെ നായകനുമായിരുന്നു. കേരള പൊലീസിൽ കമാൻഡന്റായിരിക്കേ ചീഫ് കോച്ചും മാനേജരുമായി ടീമിനെ രണ്ട് വട്ടം അഖിലേന്ത്യാ കിരീടത്തിലെത്തിച്ചു.