nss
മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യ ത്തിൽ നടന്ന എൻഡോമെന്റ് സ്കോളർഷിപ്പ് വിതരണ യോഗം എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും പൊൻകുന്നം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. എംഎസ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ അനുമോദി​ച്ചു. പ്രതിഭാ സംഗമം 2024 എന്ന പേരിൽ നടന്ന പ്രോഗ്രാം എൻ.എസ്.എസ് നായകസഭാംഗവും പൊൻകുന്നം താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ. എം.എസ്.മോഹൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെയും എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് നൽകി​. യൂണിയൻ പ്രസിഡന്റ് ആർശ്യാം ദാസ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. കെ. ദിലീപ്കുമാർ,സെക്രട്ടറി എം. സി. ശ്രീകുമാർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഡി .ഹരിദാസ്,വനിതാ യൂണിയൻ പ്രസിഡന്റ് ജയ സോമൻ സെക്രട്ടറി രാജിരാജഗോപാൽ, പ്രതിനിധി സഭാ മെമ്പർ എൻ .സുധീഷ് എന്നിവർ സംസാരിച്ചു. യൂണിയന്റെ കീഴിലുള്ള 59 കരയോഗങ്ങളിൽ നിന്നായി വിദ്യാർത്ഥികളും രക്ഷകർത്താക്കളും കരയോഗ ഭാരവാഹികളുമുൾപ്പെടെ 500പേർ പങ്കെടുത്തു.