sharafudheen
അമ്മക്കിളിക്കൂട് കാരുണ്യ ഭവന പദ്ധതിയിൽ നിർമ്മിച്ച 51 -ാമത് വീടിന്റെ താക്കോൽ ചെങ്ങമനാട് പാലപ്രശ്ശേരിയിൽ അലീമക്ക് സിനിമ നടൻ ഷറഫുദ്ദീൻ കൈമാറുന്നു

നെടുമ്പാശേരി: ഭവനരഹിതരും നിർദ്ധനരുമായ വിധവകൾക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുന്നതിനായി അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് കാരുണ്യ ഭവന പദ്ധതിയിൽ നിർമ്മിച്ച 51 -ാമത് വീടിന്റെ താക്കോൽ കൈമാറി.

ചെങ്ങമനാട് ഒന്നാം വാർഡ് പാലപ്രശ്ശേരിയിൽ രണ്ടു കുട്ടികളുടെ മാതാവായ അലീമയ്ക്കായി ബെസ്റ്റ് വുഡ്‌സ് ഇൻഡസ്ട്രീസ് എം.ഡി സി.കെ. സലിം സ്‌പോൺസർ ചെയ്ത് നിർമ്മാണം പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽ സിനിമ നടൻ ഷറഫുദീൻ കൈമാറി. സി.കെ. സലിം മുഖ്യാതിഥിയായിരുന്നു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, എം.ജെ. ജോമി, ഇ പി ഷമീർ, സി.എസ്. അസീസ്, അമ്പിളി ഗോപി, ദിലീപ് കപ്രശ്ശേരി, അമ്പിളി അശോകൻ, നൗഷാദ് പാറപ്പുറം, സെബ മുഹമ്മദാലി, ലതാ ഗംഗാധരൻ, ശോഭന സുരേഷ് കുമാർ, നഹാസ് കളപ്പുരയിൽ, വിജിത വിനോദ്, അബ്ദുൾ ഖാദർ, പി.ബി. സുനീർ,റജീന നാസർ എന്നിവർ സംസാരിച്ചു.

ഇനിയും 60 ഓളം അപേക്ഷകൾ അമ്മക്കിളിക്കൂട് പദ്ധതി പരിഗണിക്കാനുണ്ടെന്നും ഇതിനായി സ്‌പോൺസർമാരെ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എം.എൽ.എ പറഞ്ഞു.