photo
പ്രതി ഉണ്ണിക്കൃഷ്ണൻ

വൈപ്പിൻ: സംഗീതം പഠിക്കാനെത്തിയ ഇരുപത്താറുകാരിയെ പീഡിപ്പിച്ച കേസിൽ സംഗീതാദ്ധ്യാപകനും എളങ്കുന്നപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ എളങ്കുന്നപ്പുഴ കൊട്ടിക്കത്തറ കെ.കെ. ഉണ്ണിക്കൃഷ്ണനെ (61) പൊലീസ് അറസ്റ്റുചെയ്തു. സംഗീതം പഠിക്കാൻ എത്തിയ അവിവാഹിതയായ യുവതിയെ വളപ്പ് പ്രദേശത്ത് സംഗീതവിദ്യാലയം നടത്തുന്ന ഉണ്ണിക്കൃഷ്ണൻ അവിടെവച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ജനുവരി 27നാണ് സംഭവം.
യുവതിയുടെ മാതാവ് പരാതി നൽകിയതിനെതുടർന്നാണ് ഞാറക്കൽ പൊലീസ് ഉണ്ണിക്കൃഷ്ണനെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ മൊഴിയും രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

1995ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായും 2015ൽ കോൺഗ്രസ് വിമതനായും മത്സരിച്ച് അഞ്ചാംവാർഡിൽനിന്ന് വിജയിച്ച ഉണ്ണിക്കൃഷ്ണൻ 2017ൽ കോൺഗ്രസ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്റായതിനെത്തുടർന്ന് കോൺഗ്രസിൽ തിരിച്ചെത്തിയിരുന്നു.