ucha-bakkshanam

ആലുവ: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് പ്രധാന അദ്ധ്യാപകരുടെ പേരിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കണമെന്ന നിർദ്ദേശം അപ്രയോഗികമാണെന്ന് എ.കെ.എസ്.ടി.യു ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രധാനദ്ധ്യാപകർക്ക് കൂടുതൽ മാനസിക സമ്മർദ്ദവും ചെലവും ഉണ്ടാകുന്ന തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അദ്ധ്യാപക പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെയായിട്ടും ഇതുവരെ കെ ടെറ്റ് പരീക്ഷയുടെ ഫലം വന്നിട്ടില്ല. എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ തടയുന്ന നടപടിയിൽ സമരമാരംഭിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. സെക്രട്ടറി സിബി അഗസ്റ്റിൻ പ്രസിഡന്റ് ഹോച്ച്മിൽ, ഒ.എസ്. ഐശ്വര്യ, ആശ ,കെ.എൽ. പ്ലാസിഡ്, പി.ഐ. സുധീർ, കെ.എസ്. ബിജോയ് എന്നിവർ സംസാരിച്ചു.