
കൊച്ചി: കൊറിയർ കൈമാറ്റങ്ങളിൽ പരിസ്ഥിതി ആഘാതം ലഘൂകരിക്കാനുള്ള ഡി.എച്ച്.എൽ എക്‌സ്‌പ്രസ് ഇന്ത്യയുടെ 'ഗോഗ്രീൻ പ്ലസ്' പദ്ധതിക്കൊപ്പം ഫെഡറൽ ബാങ്ക് കൈകോർക്കുന്നു. വിദേശങ്ങളിലേക്ക് കൊറിയർ ഇടപാടുകൾ നടക്കുമ്പോൾ കാർബൺ മലിനീകരണം ഗണ്യമായി കുറയ്ക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.
'ബാങ്കിന്റെ പാരിസ്ഥിതിക, സാമൂഹിക, ഭരണനിർവഹണ (ഇ.എസ്.ജി) പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഡിഎച്ച്എല്ലുമായുള്ള കരാറിൽ ഗോ ഗ്ലീൻ പ്ലസ് സേവനം ഉൾപ്പെടുത്തിയത്. കൊറിയർ സേവനങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന കാർബൺ മലിനീകരണം കുറയ്ക്കുന്നതിന് സുസ്ഥിര വ്യോമ ഇന്ധനമാണ് (എസ്.എ.എഫ്) ഗ്രോ ഗ്രീൻ പ്ലസ് സേവങ്ങൾക്ക് ഡി.എച്ച്.എൽ ഉപയോഗിക്കുന്നത്.