
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ സേവന കമ്പനിയായ റിലയൻസ് ജിയോയും അത്യാധുനിക സാങ്കേതികവിദ്യയിൽ മുൻനിരയിലുള്ള ബ്രാൻഡായ വൺപ്ലസും ഇന്ത്യയിൽ 5ജി സാങ്കേതികവിദ്യയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ ലക്ഷ്യമിട്ട് തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.
വൺ പ്ലസിനും ജിയോ 5 ജി ഉപയോക്താക്കൾക്കും കൂടുതൽ മികച്ച നെറ്റ്‌വർക്ക് അനുഭവവും നൽകാനാണ് സഖ്യം ലക്ഷ്യമിടുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി നെറ്റ്‌വർക്കാണ് ജിയോ ട്രൂ 5 ജി.
ഉപയോക്താക്കൾക്ക് മാന്ത്രികമായ 5ജി അനുഭവങ്ങൾ പരിചയപ്പെടുത്താൻ വൺപ്ലസുമായുള്ള പങ്കാളിത്തം സഹായിക്കുമെന്ന് ജിയോ വക്താവ് പറഞ്ഞു.