കൊച്ചി: ജില്ലയിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച 17 പൊലീസ് ഉദ്യോഗസ്ഥർക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഒഫ് ഓണർ. കുറ്റാന്വേഷണമേഖലയിലെ മികവിന് എസ്. ശശിധരൻ (മുൻ ഡെപ്യൂട്ടി കമ്മിഷണർ), ബൈജു കെ. ജോസ് (മുൻ എസ്.എച്ച്.ഒ, കടവന്ത്ര), ഐൻ ബാബു (സബ് ഇൻസ്‌പെക്ടർ, എളമക്കര), ബി. രാമു (എസ്‌.ഐ, ഡാൻസാഫ്), സി. അനിൽകുമാർ (ഗ്രേഡ് എസ്‌.ഐ, കടവന്ത്ര), അനൂജ് പലിവാൾ (കമാൻഡന്റ്, റാപിഡ് റെസ്‌പോൺസ് ആൻഡ് റസ്‌ക്യൂ ഫോഴ്‌സ്), മാഹിൻ സലിം (എസ്.ഐ, മൂവാറ്റുപുഴ), മീനു (എസ്‌.ഐ, ക്രൈംബ്രാഞ്ച്), കെ.പി. സാബു (എസ്‌.ഐ ഗ്രേഡ് ക്രൈംബ്രാഞ്ച്), കെ.കെ. സാലിമോൾ (എസ്‌.സി.പി.ഒ, ക്രൈംബ്രാഞ്ച് ), എ.ടി.എസ്. ഡിവൈ.എസ്.പി എം. ബൈജു പൗലോസ് എന്നിവർക്കാണ് ബഹുമതി.

ട്രാഫിക്കിലെ മികച്ച പ്രവർത്തനത്തിന് എസ്‌.ഐ പി. ജോസഫ് ജോർജ്, സോഷ്യൽ പൊലീസിംഗ് വിഭാഗത്തിൽ എറണാകുളം റൂറൽ പൊലീസ് കളമശേരി ഹെഡ് ക്വാർട്ടേഴ്‌സിലെ ഗ്രേഡ് ആർ.എസ്‌.ഐ മാത്യു പോൾ, പൊലീസ് അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിൽ ജില്ല ആംഡ് റിസർവിലെ കമാൻഡന്റ് കെ. സുരേഷ്, സിറ്റി പൊലീസ് കമ്മിഷണറേറ്റിലെ സീനിയർ ക്ലർക്ക് എസ്. ആശ, സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ചിലെ എസ്.ഐ .എസ്. സിബു, എസ്.സി.പി.ഒ എസ്. വിവേക് എന്നിവർക്കും ബാഡ്ജ് ഒഫ് ഓണർ ഉണ്ട്.