kuruk

കൊച്ചി: അന്താരാഷ്ട്ര പുസ്തകോത്സവ സമിതി വിദ്യാലയങ്ങളിൽ സംഘടി​പ്പി​ക്കുന്ന 'വായനാ മധുരം' പരിപാടിയുടെ ഭാഗമായി​ 2200 വിദ്യാർത്ഥികൾക്ക്‌ പുസ്തകങ്ങൾ വിതരണം ചെയ്യും. യു. പി., ഹൈസ്കൂൾ വിഭാഗത്തിൽപ്പെടുന്ന എറണാകുളം, ആലപ്പുഴ ജി​ല്ലകളി​ലെ 75 വിദ്യാലയങ്ങളിലാണ് പരിപാടി. ഒരു വിദ്യാലയത്തിൽ മുപ്പതു മുതൽ അമ്പതു വരെ വിദ്യാർത്ഥികൾക്കാണ് മുന്നൂറു രൂപയുടെ പുസ്തകങ്ങളാണ് നല്കുക.

പുസ്തകങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ആസ്വാദനകുറിപ്പ് എഴുതണം. മികച്ച ആസ്വാദനകുറിപ്പിന് പുരസ്കാരം നല്കും. ലോകപുസ്തകദിനമായ ഏപ്രിൽ 23നു എറണാകുളത്തു നടക്കുന്ന ചടങ്ങി​ൽ പുരസ്കാകരങ്ങൾ വിതരണം ചെയ്യുമെന്ന് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസി​ഡന്റ് ഇ.എൻ.നന്ദകുമാർ പറഞ്ഞു.

കണി​ച്ചുകുളങ്ങര ദേവസ്വം ഹൈസ്കൂളി​ൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് അം ഗം പ്രീതി​ നടേശനാണ് വായനാ മധുരം ഉദ്ഘാടനം ചെയ്തത്. വി​വി​ധ സ്കൂളുകളി​ലെ പരി​പാടി​കളി​ൽ ഡോ. ഉഷാകിരൺ, സാജൻ പള്ളുരുത്തി, അഡ്വ. ടി. പി. എം. ഇബ്രാഹിം ഖാൻ, ഇ. എം. ഹരിദാസ്, എൻ. കെ. എ. ഷെരിഫ്, കെ. ആനന്ദ ബാബു തുടങ്ങിയവർ പങ്കെടുത്തു.