
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ബിരുദ/ ഇന്റഗ്രേറ്റഡ് ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് (CAT)ഫെബ്രുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. നാലു വർഷ ബി.ടെക് (സിവിൽ/കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗ്/ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇൻഫർമേഷൻ ടെക്നോളജി, നേവൽ ആർക്കിടെക്ച്ചർ & ഷിപ് ബിൽഡിംഗ്, പോളിമർ സയൻസ് & എൻജിനിയറിംഗ്, ഇൻസ്ട്രുമെന്റഷൻ & കൺട്രോൾ), അഞ്ചുവർഷ എം.എസ്സി ഫോട്ടോണിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളോജിക്കൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് (എ.ഐ & ഡാറ്റ സയൻസ്), ബി.ബി.എ /ബി.കോം എൽ എൽ.ബി, ബി.എസ്സി കമ്പ്യൂട്ടർ സയൻസ്, ബി. വോക് ഇൻ ബിസിനസ് പ്രോസസിംഗ് & ഡാറ്റ അനലിറ്റിക്സ്, ബി.ടെക് ലാറ്ററൽ എൻട്രി പ്രോഗ്രാമുകൾ ഇവിടെയുണ്ട്.
പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ബയോളജിക്കൽ സയൻസ് പഠിക്കാൻ പ്ലസ് ടു തലത്തിൽ ബയോളജി പഠിച്ചിരിക്കണം.
കോമൺ അഡ്മിഷൻ ടെസ്റ്റ് –കാറ്റ് (CAT) വഴിയാണ് പ്രവേശനം. എന്നാൽ കുസാറ്റിൽ നടത്തുന്ന ബി.ടെക് മറൈൻ എൻജിനിയറിംഗ് കോഴ്സിന് അഡ്മിഷൻ ലഭിക്കാൻ ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റിയുടെ കോമൺ എൻട്രൻസ് ടെസ്റ്റ് (CET) പരീക്ഷ എഴുതണം. www.imu.edu.in.
പരീക്ഷയ്ക്ക് പ്രത്യേകം കോഡുകളുണ്ട്. ഇത് പ്രോസ്പെക്ട്സ് വായിച്ചു മനസിലാക്കണം. മേയ് 10,12 തീയതികളിലാണ് പരീക്ഷ. കുസാറ്റിന്റെ CAT പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽ നിന്ന് യഥാക്രമം 90, 75, 60 ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ഇത് കോഡ്- 101 ൽ ഉൾപ്പെടും. ബയോളജി കോഴ്സിന് ബയോളജിയിൽ നിന്നും ചോദ്യങ്ങളുണ്ടാകും. ഇതിനായി കോഡ്- 104 പരീക്ഷയുണ്ട്. ഇന്റഗ്രേറ്റഡ് നിയമ കോഴ്സുകളുടെ പരീക്ഷ മേയ് 11-ന് ആണ്. 201- ആണ് പരീക്ഷാ കോഡ്. പൊതുവിജ്ഞാനം, ജനറൽ ഇംഗ്ലീഷ്, റീസണിംഗ്, ലോജിക്കൽ തിങ്കിംഗ്, നിയമവുമായി ബന്ധപ്പെട്ട പ്രാഥമികകാര്യങ്ങൾ എന്നിവ പരീക്ഷയ്ക്കുണ്ടായിരിക്കും. www.admissions.cusat.ac.in വഴി അപേക്ഷിക്കാം.
ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിൽ സീറ്റൊഴിവ്
തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്കൃതിഭവനും ഐ.എച്ച്.ആർ.ഡിയും സംയുക്തമായി തിരുവനന്തപുരം നന്തൻകോട് നളന്ദയിൽ പ്രവർത്തിക്കുന്ന വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിക്കുന്ന 6 മാസത്തെ ലൈബ്രറി സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ (ഓൺലൈൻ ക്ലാസുകളും) ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. രജിസ്ട്രേഷൻ ഫീസ് 150 രൂപ. യോഗ്യതാ സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പും ഫോട്ടോയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. വൈലോപ്പിള്ളി സംസ്കൃതിഭവനുമായി നേരിട്ടോ സെക്രട്ടറി, വൈലോപ്പിള്ളി സംസ്കൃതിഭവൻ, നളന്ദ, നന്തൻകോട്, തിരുവനന്തപുരം – 3, ഫോൺ: 0471 – 2311842 / 9495977938 വിലാസത്തിലോ ബന്ധപ്പെടുക.
പോസ്റ്റ് ഗ്രാജ്വേറ്റ്ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് പ്രവേശനം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ നടത്തിവരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്മെന്റ് കോഴ്സ് പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ ശാസ്ത്ര വിഷയത്തിൽ ബിരുദം നേടിയ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. സൈക്കോളജിയിലോ ഹോംസയൻസിലോ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. എസ്.ഇ.ബി.സി വിഭാഗത്തിൽപ്പെടുന്ന അപേക്ഷകർക്ക് 45 ശതമാനം മാർക്ക് മതിയാകും. എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസ്സായാൽ മതി. പ്രോസ്പെക്ടസ്സ് www.lbscentre.kerala.gov.in ൽ. ഫെബ്രുവരി 29 വരെ ഓൺലൈനിലൂടെയോ അല്ലെങ്കിൽ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്കിന്റെ ശാഖകൾ വഴി വെബ്സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോറം ഉപയോഗിച്ചോ അപേക്ഷാഫീസ് അടയ്ക്കാം. അപേക്ഷാ ഫീസ് പൊതു വിഭാഗത്തിന് 800 രൂപയും, എസ്.സി./എസ്സ്.ടി വിഭാഗത്തിന് 400 രൂപയുമാണ്. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് ഓൺലൈനായി മാർച്ച് 2 വരെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363,2560364
കമ്പ്യൂട്ടർ ആൻഡ് ഡി.ടി.പി ഓപ്പറേഷൻ കോഴ്സ്
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ ആൻഡ് ഡി.ടി.പി ഓപ്പറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി /പട്ടികവർഗ /മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് സൗജന്യമാണ്. പഠനകാലയളവിൽ സ്റ്റൈപ്പെൻഡും ലഭിക്കും. ഒ.ബി.സി / എസ്.ഇ.ബി.സി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. തിരുവനന്തപുരം (0471 – 2474720), എറണാകുളം (0484 - 2605322), കോഴിക്കോട് (0495 - 2356591) കേന്ദ്രങ്ങളിലാണ് കോഴ്സ് നടത്തുന്നത്. അപേക്ഷാഫോറം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്നും നേരിട്ടും മണിഓർഡറായി 130 രൂപ മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 വിലാസത്തിൽ തപാലിലും ലഭിക്കും. വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. മാനേജിംഗ് ഡയറക്ടർ, സി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് 0471 – 2474720, 0471 – 2467728 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടുക. വെബ്സൈറ്റ്: www.captkerala.com. അവസാന തീയതി ഫെബ്രുവരി 16.
സംസ്കൃത സർവകലാശാലയിൽ രജിസ്ട്രാർ ഒഴിവ്
തിരുവനന്തപുരം: സംസ്കൃത സർവകലാശാലാ രജിസ്ട്രാർ തസ്തികയിലേക്ക് കോളേജ്/ സർവകലാശാലാ തലത്തിൽ 10 വർഷത്തെ അധ്യാപന പരിചയവും അഞ്ച് വർഷത്തെ ഭരണനിർവഹണ പരിചയവുമുള്ളവർക്ക് ഫെബ്രുവരി 29നകം അപേക്ഷിക്കാം. 4വർഷത്തേക്കാണ് നിയമനം. വിവരങ്ങൾ www.ssus.ac.in വെബ്സൈറ്റിൽ.
ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം
തിരുവനന്തപുരം: ലോകായുക്തയിൽ കോർട്ട് ഓഫീസർ, സെക്ഷൻ ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോം 144 കെ.എസ്.ആർ. പാർട്ട്-1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന ഫെബ്രുവരി 12ന് വൈകിട്ട് 5ന് മുമ്പ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.