നെടുമ്പാശേരി: കാരക്കാട്ട്കുന്ന് നോർത്ത് റസിഡന്റ്സ് അസോസിയേഷൻ ആറാമത് വാർഷിക സമ്മേളനം നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പി.എ. ബേബി അദ്ധ്യക്ഷത വഹിച്ചു. 40 വർഷം പൂർത്തിയാക്കിയ ദമ്പതിമാരെ ആദരിച്ചു. വിദ്യഭ്യാസ അവാർഡ് വിതരണവും നടന്നു. പഞ്ചായത്തംഗംങ്ങളായ കെ.എ. വറിയത്, അജിത അജയൻ, അസോസിയേഷൻ സെക്രട്ടറി പി.പി. സാജു, പി.എ. ബേബി, ടി.ടി. മാത്തുകുട്ടി, എം.വി. സുരേഷ്, ധന്യ സജീഷ്, ബിനോയ് ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.