j

ചോറ്റാനിക്കര: ട്രാഫിക് ക്രമീകരണത്തിലെ അപാകത മൂലം കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ യുവ ഡോക്ടർ മരണമടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് ജേക്കബ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. മുളന്തുരുത്തി ചെങ്ങോല പാടം അപ്രോച്ച് റോഡിന്റെ ഇരുവശത്തും സമരക്കാർ കുത്തിയിരുന്നു. കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം പ്രസിഡന്റ് ഡേവിഡ് വലിയവീട്ടിൽ ഉദ്ഘാടനം ചെയ്തു. ജോയ് എബനേസർ അദ്ധ്യക്ഷത വഹിച്ചു. ജൂബി തോമസ്, , ജോണി കുഴലിക്കാട്ടിൽ, രാജൻ പി.കെ. എന്നിവർ നേതൃത്വം നല്കി. റോഡ് നിയന്ത്രണത്തിന് ഗാർഡുകളെ ഏർപ്പെടുത്തണമെന്ന് ജനറൽ സെക്രട്ടറി ജോയ് എബനേസർ ആവശ്യപ്പെട്ടു.