fokana

കൊച്ചി: വടക്കേ അമേരിക്കയിലെ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷൻ ഒഫ് മലയാളി അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ 21-ാം രാജ്യാന്തര കൺവെൻഷൻ ജൂലായ് 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡി.സിയിൽ നടക്കുമെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. നോർത്ത് ബെഥസ്ഡ മോണ്ട്‌ഗോമറി കൗണ്ടി കൺവെൻഷൻ സെന്റർ മാരിയറ്റാണ് വേദി.

മുൻ കേന്ദ്രമന്ത്രി ശശി തരൂർ എം.പി, ജോൺ ബ്രിട്ടാസ് എം.പി എന്നിവർ മുഖ്യാതിഥികളാകും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ബിസിനസ് മീറ്റ്, മീഡിയ സെമിനാർ, നഴ്‌സസ് സെമിനാർ, വിമൻസ് ഫോറം, സാഹിത്യപുരസ്‌ക്കാരം, ടാലന്റ് മത്സരം എന്നിവയും കലാപരിപാടികളുമുണ്ടാകും.
ഫൊക്കാന ട്രസ്റ്റി ബോർഡംഗം പോൾ കറുകപ്പിള്ളിൽ, ട്രഷറർ ബിജു കൊട്ടാരക്കര എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.