
കൊച്ചി: ഹൃദ്രോഗ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സംഘടനയായ ലണ്ടനിലെ സൊസൈറ്റി ഫോർ കാർഡിയോ വാസ്‌കുലാർ മാഗ്‌നറ്റിക് റെസൊണൻസ് (എസ്.സി.എം.ആർ) നൽകുന്ന മികച്ച പഠനാവതരണത്തിനുള്ള അവാർഡിന് കൊച്ചി അമൃത ആശുപത്രിയിലെ സീനിയർ കാർഡിയോളജിസ്റ്റും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഹിഷാം അഹമ്മദ് അർഹനായി. ലണ്ടനിലെ ക്യൂൻ എലിസബത്ത് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഹിഷാം അവാർഡ് ഏറ്റുവാങ്ങി. 3,000 ഹൃദ്രോഗ വിദഗ്ദ്ധർ പങ്കെടുത്ത അവതരണത്തിൽ നിന്നാണ് ഡോ. ഹിഷാമിന്റെ പഠനം തിരഞ്ഞെടുത്തത്.
ആലുവ കാരോത്തുകുഴി ആശുപത്രിയിലെ സീനിയർ ഫിസിഷ്യൻ ഡോ. എച്ച്. അഹമ്മദിന്റെയും സറീന അഹമ്മദിന്റെയും മകനാണ്. രാജ്യസഭാ എം.പി. ജെബി മേത്തറാണ് ഭാര്യ.